10:35pm 21 May 2026
NEWS
തമിഴ്‌നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ ക്ഷണം ലഭിച്ചെന്ന് കെ.വി തോമസ്; പിണറായി വിജയന്റെ അനുമതിയോടെ തീരുമാനമെടുക്കും
21/05/2026  04:10 PM IST
ചെറുകര സണ്ണിലൂക്കോസ്
തമിഴ്‌നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ ക്ഷണം ലഭിച്ചെന്ന് കെ.വി തോമസ്; പിണറായി വിജയന്റെ അനുമതിയോടെ തീരുമാനമെടുക്കും

 

കേരളത്തിന് പിന്നാലെ തമിഴ്‌നാടിന്റെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ.വി. തോമസ്. 

തമിഴ്‌നാട്ടിലെ ചില വ്യാപാരി സുഹൃത്തുക്കളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നും, 

രാഷ്ട്രീയ പാർട്ടി നേതാവ് വിജയ്‌യുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ ഇതിൽ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദം വാങ്ങിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല ട്രോളുകൾ നോക്കി ജീവിക്കാനാകില്ല. 

മകളോടാണ് ട്രോളുകൾ നോക്കാൻ പറഞ്ഞിട്ടുള്ളത്. 

തിരുതതോമ എന്ന് തന്നെ വിളിക്കുന്നു, തനിക്ക് അതിൽ ഒരു വിഷമവുമില്ല. 

ഞാനൊരു മത്സ്യത്തൊഴിലാളിയാണ് തന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img